Sunday, December 22, 2013

കീർത്തനം

സാധാരണ കവിതകളും,സിനിമാ ഗാനങ്ങളും ഒക്കെയാണ് ബ്ലോഗുകളിൽ കാണാറുള്ളത് ഇതു ഞാന്‍ എഴുതിയ ഒരു കർണ്ണാട്ടിക്ക് കീർത്തനം ആണ്. കച്ചേരികളിൽ സുഹൃത്തുക്കളും എന്റെ ശിഷ്യരും ഇത് അവതരിപ്പിക്കാറുണ്ട് 
ദശാവതാരം  ആണ് വിഷയം.                                                                   രാഗം- ആരഭി,താളം-ആദിതാളം(ചതുരശ്ര ജാതി തൃപുട)  




                                                                                                                                                                                                                                                                                                                                                     പല്ലവി

പാലാഴി മാതു തൻ പാണികൾ തഴുകും
പന്നഗ ശയന പാദ നവനം (1) മനം
തുമ്പുരു, നാരദ,യതി വര്യ ധ്യാനം – ശംഖ്,
ചക്ര, ഗദാ, പത്മ ധാമം (2) ധരണീ ഭ്രതേ

അനുപല്ലവി
ആഴിയിൽ ആദി വേദങ്ങൾ നാലും
ഹയഗ്രീവ തസ്കരം പാലായനം
വൈസാരിണം (3) ആദ്യാവതാരംയുധി (4)
രക്ഷകം വയുനം (5) ഹരണാസുരം
കർമ്മമായ്,കൂർമ്മമായ് മന്ദര ഗിരി രോഹം(6)
മത്താക്കി അമൃതേകി പത്മനാഭൻ

വന്ദിതം വരാഹരൂപാവതാരം- യോഗി (7)
ഹിരണ്യാക്ഷ തരണൻ (8) ചന്തു വന്ദേ
പ്രഹ്ലാദ ധ്യാനം നരഹരി ജനനം
ഹിരണകശുപിൻ നാശം വാസരാന്തം (9)

ചരണം 
അഹമെന്ന ഭാവം നിരുഭ്യം (10) മാബലി
പാതാള വാസിത കാരണൻ വാമനൻ
കാർത്ത്യവീര്യ വീര്യം നിമീലനം (11) – ഭാർഗ്ഗവ-
ചരിതം കേൾക്കുകിൽ ധന്യോഹം (12)
മൌസലമായുധം (13) പ്രബലാസുരരദം (14)
ദ്വാപര വർക്കരാടം (15) ബലരാമൻ
ഹനുമൽ ഹൃദയവാസ കാരണപൂരുഷൻ
രാവണ നിമഥനം (16) ശ്രീരാമ ജന്മം

ഗോ (17) –പരിപാലനം കംസാദി രിപു ഹത
ഗോവിന്ത നാമം മനസ്സാ സ്മരാമി
കലിയുഗാധർമ്മം നിന്ദിതം രക്ഷണൻ (18)
കൽക്കിയായെത്തിടും തീർക്കും ചന്ദ്രികാങ്കണം (19)
               ......................

   1, നവനം= മന്ത്രം ചൊല്ലൽ, 2, ധാമം = ധരിക്കുന്നത് ,3 വൈസാരിണം = മത്സ്യം ,
   4, യുധി = മഹാവിഷ്ണു, 5, വയുനം = അക്ഷരങ്ങൾ ( വേദങ്ങൾ)
    6, രോഹം = ഉയർത്തുക, 7. യോഗി = മഹാവിഷ്ണു 8, തരണൻ = മഹാ വിഷ്ണു                                9. വാസരാന്തം = സന്ധ്യ 10. നിരുഭ്യം == അതിരു കവിഞ്ഞ 11, നിർമാർജ്ജനം,                      12 ധന്യോഹം = ഞാൻ ധന്യനായി 13, മൌസലം = കലപ്പ.                                                 14, രദം = കീഴടക്കൽ 15, വർക്കരാടം = ഉദയകിരണശോഭ16, നിമഥനം = നശിപ്പിക്കുക,         17. ഗോ = പ്രകാശം, 18. രക്ഷണൻ  = മഹാവിഷ്ണു,19, ചന്ദ്രികാങ്കണം = വെൺ നിലാവ്
                                 ***************